കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും നടത്താനാവാതെ പ്രതിസന്ധിയില്‍. വിമാന സര്‍വീസുകള്‍ നിലച്ചതിനു പിന്നാലെ വന്‍സാമ്പത്തിക ദുരന്തത്തിലേക്കാണ് കിയാല്‍ നീങ്ങുന്നത്. വിദേശ വിമാന കമ്പനികള്‍ക്കു സര്‍വീസ് നടത്താനുള്ള അനുമതി കേന്ദ്രം നല്‍കാത്തതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഈ അവസ്ഥയ്ക്കുള്ള പ്രധാനകാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. വിദേശ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ആവശ്യമായ 'പോയന്റ് ഓഫ് കോള്‍'പദവിക്കായി കിയാല്‍ തുടക്കം മുതല്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഈക്കാര്യത്തില്‍ പച്ചക്കൊടി കാട്ടിയില്ല.
കണ്ണൂര്‍ വിമാനത്താവളം മെട്രോ നഗരത്തിലല്ലെന്നു ചൂണ്ടികാട്ടിയാണ് പോയന്റ് ഓഫ് കോള്‍ സ്റ്റാറ്റസ് കേന്ദ്രം നല്‍കാതിരിക്കുന്നത്. പ്രതിമാസം 240 സര്‍വീസുകള്‍ നടത്തിയിരുന്ന ഗോ ഫസ്റ്റിന്റെ വിമാനങ്ങള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിയതാണ് കിയാല്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതേ തുടര്‍ന്ന് വിമാന സര്‍വീസുകളുടെ എണ്ണത്തിലുണ്ടായ കുറവ് വിമാനത്താവളത്തിന്റെ വരുമാനത്തെ ഗണ്യമായി കുറച്ചിട്ടുണ്ട്.
Post a Comment
0 Comments