കാസര്‍കോട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏച്ചി പൊയിലിലെ പന്നിഫാമില്‍ പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് നമ്പര്‍ 12, ഏച്ചിപ്പോയില്‍ മഹേഷ് എ.എസ് എന്ന കര്‍ഷകന്റെ ഫാമിലെ പന്നികളിലാണ് മാരകവും അതിസാംക്രമികവുമായ വൈറസ് രോഗമായ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് അടിയന്തിര പ്രതിരോധ നടപടികള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ .ഇമ്പശേഖര്‍ ഉത്തരവിട്ടു.
ആഫ്രിക്കന്‍ പന്നിപ്പനി പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലാത്തതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് കലക്ടര്‍ അറിയിച്ചു. രോഗ വ്യാപനം തടയുന്നതിനുള്ള അടിയന്തിര പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടും രോഗ പ്രഭവ കേന്ദ്രത്തിന് 10 കി.മീ. ചുറ്റളവിലുള്ള പ്രദേശത്ത് പന്നികളുടെ കശാപ്പ്, ഇറച്ചി വില്‍പ്പന എന്നിവ മൂന്ന് മാസത്തേക്ക് നിരോധിച്ചും ജില്ലാ കലക്ടര്‍ ഉത്തരവായി.
Post a Comment
0 Comments