കാസര്‍കോട്: പാണത്തൂര്‍- കല്ലേപ്പള്ളി- സുള്ള്യ അന്തര്‍ സംസ്ഥാന പാതയില്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഉത്തരവായി. കല്ലേപ്പള്ളി പനത്തടി വില്ലേജില്‍പ്പെടുന്ന ബട്ടോളിയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണതുകാരണം ഗതാഗതത്തിന് തടസം നേരിട്ടിട്ടുണ്ടെന്ന് വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ ജില്ലാ കലക്ടറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ജിയോളജിസ്റ്റ് സ്ഥലം സന്ദര്‍ശിക്കുകയും സമീപമുള്ള കുന്നിന് വിള്ളലുകള്‍ കണ്ടെത്തിയതിനാല്‍ ഇനിയും മണ്ണിടിഞ്ഞ് വീഴാന്‍ അപകട ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും സാധ്യതയുണ്ടന്നും അറിയിച്ചു. പ്രദേശത്ത് കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണും അപകട ഭീഷണിയുള്ള മണ്‍തിട്ടയും പൂര്‍ണമായും നീക്കം ചെയ്യുന്നതുവരെ ഈറോഡില്‍ കൂടിയുള്ള രാത്രിയാത്ര നിരോധിച്ച് പൂര്‍ണമായി നിരോധിച്ച് കലക്ടര്‍ ഉത്തരവായി.
നിലവില്‍ റോഡിലുള്ള മണ്ണും അവശിഷ്ടങ്ങളും നീക്കംചെയ്ത ശേഷം പകല്‍ സമയങ്ങളില്‍ നിയന്ത്രിതമായ ഗതാഗതം ഇതുവഴി അനുവദിക്കും. ഈപ്രദേശത്ത് പൊലീസ് സാന്നിധ്യം ഏര്‍പ്പെടുത്താന്‍ പൊലീസ് വകുപ്പ് നടപടി സ്വീകരിക്കേണ്ടതാണെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പ്രദേശത്തെ ജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് പനത്തടി പഞ്ചായത്ത് നല്‍കണം.
Post a Comment
0 Comments