കൊല്ലം: പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റ ദമ്പതികള്‍ അറസ്റ്റില്‍. കൊല്ലം കുളത്തുപ്പുഴ സ്വദേശി വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഭാര്യ സ്വീറ്റിയാണ്. ഇന്‍സ്റ്റഗ്രാം വഴിയാണ് ചിത്രങ്ങളും വീഡിയോയും വിറ്റത്. ദൃശ്യങ്ങള്‍ വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം വഴിയാണ് വിഷ്ണു പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ദൃശ്യങ്ങള്‍ പ്രചരിക്കുന്ന വിവരം പെണ്‍കുട്ടി തന്നെയാണ് സഹപാഠിയോട് വെളിപ്പെടുത്തിയത്. സഹപാഠി അധ്യാപികയോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അധ്യാപികയാണ് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യേക അക്കൗണ്ടുണ്ടാക്കിയാണ് ദൃശ്യങ്ങള്‍ വിറ്റത്. ചിത്രങ്ങള്‍ 50 രൂപ മുതല്‍ 500 രൂപ വരേയും വീഡിയോകള്‍ 1500 രൂപക്കുമാണ് വിറ്റതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
15കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റ ദമ്പതികള്‍ അറസ്റ്റില്‍
15:31:00
0
കൊല്ലം: പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റ ദമ്പതികള്‍ അറസ്റ്റില്‍. കൊല്ലം കുളത്തുപ്പുഴ സ്വദേശി വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഭാര്യ സ്വീറ്റിയാണ്. ഇന്‍സ്റ്റഗ്രാം വഴിയാണ് ചിത്രങ്ങളും വീഡിയോയും വിറ്റത്. ദൃശ്യങ്ങള്‍ വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം വഴിയാണ് വിഷ്ണു പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ദൃശ്യങ്ങള്‍ പ്രചരിക്കുന്ന വിവരം പെണ്‍കുട്ടി തന്നെയാണ് സഹപാഠിയോട് വെളിപ്പെടുത്തിയത്. സഹപാഠി അധ്യാപികയോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അധ്യാപികയാണ് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യേക അക്കൗണ്ടുണ്ടാക്കിയാണ് ദൃശ്യങ്ങള്‍ വിറ്റത്. ചിത്രങ്ങള്‍ 50 രൂപ മുതല്‍ 500 രൂപ വരേയും വീഡിയോകള്‍ 1500 രൂപക്കുമാണ് വിറ്റതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
Tags
Post a Comment
0 Comments