Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരത്തില്‍ കെട്ടിട നികുതിയില്‍ വന്‍ വെട്ടിപ്പ്; കൈക്കൂലി കൊടുത്താല്‍ ലൈസന്‍സും പെര്‍മിറ്റും യഥേഷ്ടം ലഭിക്കും


കാസര്‍കോട്: കാസര്‍കോട് നഗരസഭാ പരിധിയില്‍ കെട്ടിട നികുതി കുറച്ചുകാണിച്ച് വ്യാപകമായി തട്ടിപ്പ് നടത്തുന്നതായി പരാതി. ലക്ഷങ്ങള്‍ കുടിശ്ശികയുള്ള സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്ന് കാണിച്ച് നികുതിയിളവ് ഈടാക്കിയാണ് വലിയ രീതിയില്‍ നികുതിവെട്ടിപ്പ് നടക്കുന്നത്. ഇതിന് ഉദ്യോഗസ്ഥര്‍ ഒത്താശചെയ്യുന്നതായും പരാതിയുണ്ട്. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കാസര്‍കോട് നഗരസഭയ്ക്ക് ഉണ്ടാകുന്നതെന്നാണ് വിലയിരുത്തല്‍.

ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്താല്‍ എന്തും നടക്കുമെന്ന സ്ഥിതിയാണ് കാസര്‍കോട് നഗരസഭയില്‍. നിലവിലുള്ള സ്ഥാപനത്തിന്റെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യാതെ മറ്റൊരു സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി നല്‍കുന്നതായും പരാതിയുണ്ട്. ഇത്തരത്തില്‍ ലൈസന്‍സ് നല്‍കിയതിന് കാസര്‍കോട് പഴയ ബസ് സ്റ്റാന്റിന് സമീപത്തെ KMC 19/691 B2, KMC 19/691 B5, KMC 19/691 B6 ഹൈ സ്ട്രീറ്റ് സെന്റര്‍ എന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മാമി എന്ന സ്ഥാപന ഉടമ എപി തഖിയുദ്ദീന്‍ വിജിലന്‍സിലും നഗരസഭ ചെയര്‍മാനും പരാതി നല്‍കിയിട്ടുണ്ട്.

ഈകെട്ടിടത്തിന് പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള ഫയര്‍ സംവിധാനമോ പാര്‍ക്കിംഗ് ഏരിയയോ ഇല്ലെന്നും പരാതിയുണ്ട്. നഗരസഭയ്ക്ക് കൈമാറി റോഡിലാണ് നിലവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. പാര്‍ക്കിംഗ് ഏരിയയായി പ്ലാനില്‍ കാണിച്ച് ഭാഗത്ത് നിലവില്‍ ടോയ്‌ലെറ്റ് പണിതിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ മുഹമ്മദ് കുഞ്ഞിയും വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്.

Keywords: KMC-Massive-evasion-building-tax-Kasaragod-city-Licenses-permits-obtained-willingly-if-bribes-paid
Tags

Post a Comment

0 Comments

Top Post Ad

Below Post Ad