Type Here to Get Search Results !

Bottom Ad

സുധാകരനെ കൊല്ലാന്‍ വാടക കൊലയാളികളെ അയച്ചു; വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ അസോ. എഡിറ്റര്‍


കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ അയച്ചതായി വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശക്തിധരന്റെ വെളിപ്പെടുത്തല്‍. അന്ന് അക്രമികള്‍ സുധാകരനു തൊട്ടരികില്‍ വരെ എത്തിയിരുന്നതായി ശക്തിധരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

എന്റെ കാളരാത്രികള്‍ തുടങ്ങിയിട്ടേയുള്ളൂ

എന്റെ ജീവിതത്തിന്റെ സൈ്വരത ഒരുപറ്റം തെമ്മാടികള്‍ ഒത്തുചേര്‍ന്ന് ചവിട്ടിയരക്കുന്നതിനെ നിസ്സഹായമായി നോല്‍ക്കി നില്‍ക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു ഇന്നലത്തെ ദിവസം. അശ്ലീല പേമാരിയിലായിരുന്നു ഇന്നലെ എന്റെ വീട്. ആദ്യത്തെ കോള്‍ സൗഹൃദത്തോടെ സംസാരിച്ചു തുടങ്ങിയ ഒരുവന്‍ ജനശക്തിയുടെ മാഹാത്മ്യം എന്നോട് തന്നെ കേള്‍പ്പിച്ചശേഷം പൊടുന്നനെ ശരീരത്തിലെ ഗുഹ്യഭാഗങ്ങള്‍ വലിച്ചിട്ട് താണ്ഡവമാടി. ഫോണ്‍ കട്ട് ചെയ്‌തെങ്കിലും അത് നിലച്ചില്ല. തുടര്‍ന്ന് അശ്ലീല കോളുകളുടെ പ്രവാഹമായി. കൂട്ടത്തില്‍ അതിഭീകരമായ മെസ്സേജുകളും .ഏറെ കൗതുകകരം ഓണ്‍ലൈന്‍ ശക്തിപ്പെടുത്തുന്നതിന് ജനങ്ങളോട് നടത്തിയ അഭ്യര്‍ത്ഥയെ ഒരു രൂപ അയച്ചുതന്ന് 'ഇത് നിന്റെ ശവദാഹത്തിനുള്ള പണമാണെന്ന് 'കൃത്യമായി എഴുതിയ മെസ്സേസ്സേജും ഉണ്ടായിരുന്നു. വെള്ളായണിപരമുവിനെയോ കായംകുളം കൊച്ചുണ്ണിയെയോ തുറന്നുകാട്ടിയാല്‍ കിട്ടുന്ന പ്രതിഫലം എന്തായിരിക്കുമെന്ന് എനിക്ക് ഒറ്റദിവസം കൊണ്ട് ബോധ്യമായി.അതേസമയം ഒന്ന് മറ്റൊന്നില്‍ പരകായപ്രവേശം നടത്തിയാല്‍ കിട്ടാവുന്ന ഇരട്ടച്ചങ്കിനെ നിഷ്പ്രഭമാക്കുന്ന പിന്തുണയാണ് ഫണ്ട് സമാഹരണത്തില്‍ നേടിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ എന്റെ അച്ഛന്റെ ശ്രാദ്ധ ദിനം ആയതുകൊണ്ട് കുറച്ചു സമയം മനസമാധാനത്തോടെ ശാന്തമായി ഇരിക്കണമെന്ന എന്റെ ആഗ്രഹം അജ്ഞാത ഫോണ്‍വിളിയിലൂടെയും അശ്ലീല സന്ദേശങ്ങളിലൂടെയും ഈ സൈബര്‍ പട തകര്‍ത്തു. ഒരു പാര്‍ട്ടിയില്‍ ഉടുതുണിയില്ലാതെ തുള്ളുന്ന ഇത്ര ഏറേ ഭ്രാന്തന്മാര്‍ ഉണ്ടെന്നത് സത്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തി ചില ജേക്കബ് മാരുടെ പോസ്റ്റുകളില്‍ അത് വായനക്കാരില്‍ എത്തുന്ന മാത്രയില്‍ തന്നെ ആയിരങ്ങള്‍ പ്രതികരിക്കുന്നതിന്റെ രസതന്ത്രവും ബോധ്യമായി. ഇയാള്‍ക്ക് എത്ര ലക്ഷം വെള്ളപൂശലിലൂടെ കിട്ടിക്കാണും? പത്രക്കാരനാണത്രെ ,പത്രക്കാരന്‍!

കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെ പെണ്ണുകേസിലോ പണം തിരിമറി കേസിലോ മറ്റേതെങ്കിലും കേസിലോ ജയിലിലിട്ടാലേ സൈ്വരമായി ഭരിക്കാനാകൂ എങ്കില്‍ അത് ചെയ്യണം.. അതിന് എന്റെ പേര് കൂടി കൂട്ടിക്കെട്ടേണ്ട കാര്യമെന്താ? 'അമ്മ എന്നെ പ്രസവിച്ചശേഷം ടെലിവിഷനില്‍ അല്ലാതെ ഞാന്‍ ഈ പറയുന്ന നേതാവിനെ കണ്ടിട്ടില്ല. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആയിരുന്ന കാലത്തു ഇദ്ദേഹത്തെ കണ്ടിട്ടുണ്ടോ എന്നറിയില്ല. ഞാന്‍ ഈ വാക്ക് എഴുതുന്ന നിമിഷം വരെ അദ്ദേഹവുമായി ഒരിക്കല്‍ പോലും ഫോണിലോ അല്ലാതെയോ സംസാരിച്ചിട്ടില്ല ആഗ്രഹിച്ചിട്ടുമില്ല. എന്നാല്‍ ടെലിവിഷന്‍ ചാനലുകളില്‍ എന്നെ ഇകഴ്ത്തികാണിക്കാന്‍ കരാര്‍ എടുത്തു എത്തുന്ന പാര്‍ട്ടിയുടെ ക്ഷുദ്ര ജീവികള്‍ എന്തൊക്കെയാണ് പുലമ്പുന്നത്. മനസാക്ഷിയുണ്ടെടോ ഏഭ്യന്മാരെ ? കെ സുധാകരനെ കേസില്‍ പെടുത്തിയതിനുള്ള പ്രതികാരമാണ് ഞാന്‍ ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റ് എന്നെഴുതാന്‍ എങ്ങിനെ കഴിയുന്നു ശവങ്ങളെ ? നിങ്ങള്‍ക്ക് മനസാക്ഷി ഉണ്ടോ?!

ഞാന്‍ ജി ശക്തിധരന്‍ ആണ്.. മറ്റേതെങ്കിലും ശക്തിധരന്‍ അല്ല. എനിക്കെതിരായ വ്യക്തിഹത്യ പാര്‍ട്ടി യുടെ പേരില്‍ ഇനിയും തുടര്‍ന്നാല്‍.. കൂടുതല്‍ ഞാന്‍ പറയുന്നില്ല. കേരളത്തില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം നിലനില്‍ക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അര്‍ബുദം ബാധിച്ച കൊമ്പേ മുറിച്ചു കളയാവൂ.അല്ലാതെ കടപുഴക്കി വീഴ്ത്താന്‍ ഞാനില്ല. ഇവിടെ ഈ പാര്‍ട്ടിയുടെ സേവനം ലഭിക്കേണ്ടുന്ന കോടിക്കണക്കിന് മനുഷ്യര്‍ ഉണ്ട്. ഒരു കെ സുധാകരനെക്കൊണ്ടുനിര്‍ത്തി ഉമ്മാക്കി കാണിക്കരുത്. ജയിലില്‍ കിടക്കുന്ന സുധാകരന്‍ ആയിരിക്കും പുറത്തു നില്‍ക്കുന്ന സുധാകരനേക്കാള്‍ അപകടകാരി എന്ന സത്യം ഈ അല്‍പ്പബുദ്ധികള്‍ക്കു മനസിലാകുന്നില്ലേ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad