കണ്ണൂര്‍: സഹോദരനുള്‍പ്പടെ മൂന്നുപേരെ തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പാട്യം പത്തായക്കുന്നിലാണ് സംഭവം. പത്തായക്കുന്നിലെ തയ്യില്‍ രഞ്ജിത്താണ് മരിച്ചത്. അനുജന്‍ രജീഷ്, ഭാര്യ സുബിന, മകന്‍ ആറു വയസുകാരന്‍ ദക്ഷണ്‍ തേജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. 80 ശതമാനത്തോളം പൊള്ളലേറ്റ സുബിനയുടെ നില അതീവ ഗുരുതരമാണ്. രജീഷിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. മൂന്നു പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ടിന്നര്‍ ഒഴിച്ചാണ് രഞ്ജിത്ത് മൂവരെയും തീവെച്ചത്. കുടുംബ കലഹമാണ് ആക്രമണത്തിന് കാരണം. ആളുകള്‍ രജീഷിനെയും കുടുംബത്തെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ വീടിനുള്ളിലേക്ക് കയറിയ രഞ്ജിത് ആത്മഹത്യ ചെയ്യുകയായിരുന്നു.
സഹോദരനുള്‍പ്പടെ മൂന്നു പേരെ തീകൊളുത്തിയ ശേഷം യുവാവ് ജീവനെടുത്തു
10:43:00
0
കണ്ണൂര്‍: സഹോദരനുള്‍പ്പടെ മൂന്നുപേരെ തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പാട്യം പത്തായക്കുന്നിലാണ് സംഭവം. പത്തായക്കുന്നിലെ തയ്യില്‍ രഞ്ജിത്താണ് മരിച്ചത്. അനുജന്‍ രജീഷ്, ഭാര്യ സുബിന, മകന്‍ ആറു വയസുകാരന്‍ ദക്ഷണ്‍ തേജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. 80 ശതമാനത്തോളം പൊള്ളലേറ്റ സുബിനയുടെ നില അതീവ ഗുരുതരമാണ്. രജീഷിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. മൂന്നു പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ടിന്നര്‍ ഒഴിച്ചാണ് രഞ്ജിത്ത് മൂവരെയും തീവെച്ചത്. കുടുംബ കലഹമാണ് ആക്രമണത്തിന് കാരണം. ആളുകള്‍ രജീഷിനെയും കുടുംബത്തെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ വീടിനുള്ളിലേക്ക് കയറിയ രഞ്ജിത് ആത്മഹത്യ ചെയ്യുകയായിരുന്നു.
Tags
Post a Comment
0 Comments