Type Here to Get Search Results !

Bottom Ad

വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം സ്മൃതി വിചാരം 30ന്


ചട്ടഞ്ചാല്‍: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ക്യാമ്പയിന്റെ ഭാഗമായി 30ന് യൂത്ത് ലിഗ് ദിനത്തില്‍ ഉദുമ മണ്ഡലം സ്മൃതി വിചാരം കാപ്പില്‍ സനാബിലകത്ത് ഹാളില്‍ നടത്താന്‍ ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ശാഖതല യൂത്ത് മീറ്റും പഞ്ചായത്ത്തല പ്രതിനിധി സംഗമങ്ങളും 30ന് മുമ്പ് പൂര്‍ത്തീകരിക്കും. മുസ്‌ലിം ലീഗ് ഖാഇദെ മില്ലത്ത് ഫണ്ട് ശേഖരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സജീവമായ ഇടപെടല്‍ നടത്താന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

സ്മൃതി വിചാര പരിപാടിയില്‍ ഭാഷാ അനുസ്മരണ പ്രഭാഷണവും പഴയകാല യൂത്ത് ലീഗ് നേതാക്കളെ ആദരിക്കല്‍ ചടങ്ങും നടത്തും. പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ദോത്തി ചാലഞ്ചില്‍ ക്വാട്ട പൂര്‍ത്തീകരിച്ച പഞ്ചായത്ത് ശാഖാ കമ്മിറ്റികള്‍ക്കുളള വിഹിതത്തി ന്റെ ചെക്ക് വിതരണം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. 

ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, മണ്ഡലം ഭാരവാഹികളായ ദാവൂദ് പള്ളിപ്പുഴ, ശംസീര്‍ മൂലടുക്കം, മൊയ്തു തൈര, സലാം മാണിമൂല, ബി.കെ മുഹമ്മദ്ഷാ, ജില്ല പ്രവര്‍ത്തക സമിതി അംഗങ്ങളായ കെഎംഎ റഹ്‌മാന്‍ കാപ്പില്‍, അബുബക്കര്‍ കടാങ്കോട്, നശാത് പരവനടുക്കം, പഞ്ചായത്ത് ഭാരവാഹികളായ ഖാദര്‍ കോട്ടപ്പാറ, അഡ്വ. പിഎസ് ജുനൈദ്, സിറാജ് മഠം,പ്രവര്‍ത്തക സമിതി അംഗങ്ങളായ കലന്തര്‍ഷാ തൈര, സമീര്‍ അല്ലാമ സംബന്ധിച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad