കണ്ണൂര്‍: കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചെറുതാഴം പടന്നപ്പുറം സ്വദേശി പി.വി അശ്വിന്‍(25) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9 മണിയോടെ അടുത്തില എരിപുരം ചെങ്ങല്‍ എല്‍.പി.സ്‌കൂളിന് സമീപമാണ് അപകടം. പഴയങ്ങാടിയില്‍ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ലോറിയില്‍ ഇടിച്ച് അടിയിലേക്ക് തെന്നി വീണ യുവാവിന്റെ തലയിലൂടെ പിന്‍ചക്രം കയറിയാണ് മരണം സംഭവിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പടന്നപ്പുറത്തെ സതീശന്റെയും റിജയുടെയും മകനാണ്. സഹോദരന്‍: അഖില്‍.
കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
13:04:00
0
കണ്ണൂര്‍: കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചെറുതാഴം പടന്നപ്പുറം സ്വദേശി പി.വി അശ്വിന്‍(25) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9 മണിയോടെ അടുത്തില എരിപുരം ചെങ്ങല്‍ എല്‍.പി.സ്‌കൂളിന് സമീപമാണ് അപകടം. പഴയങ്ങാടിയില്‍ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ലോറിയില്‍ ഇടിച്ച് അടിയിലേക്ക് തെന്നി വീണ യുവാവിന്റെ തലയിലൂടെ പിന്‍ചക്രം കയറിയാണ് മരണം സംഭവിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പടന്നപ്പുറത്തെ സതീശന്റെയും റിജയുടെയും മകനാണ്. സഹോദരന്‍: അഖില്‍.
Tags
Post a Comment
0 Comments