Type Here to Get Search Results !

Bottom Ad

സമാനതകളില്ലാത്ത ജനകീയ ബഹുമതി; ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര കോട്ടയത്തെത്തി


വഴിയിലുടനീളം കാത്തുനിന്ന ജനസാഗരത്തെ കടന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കോട്ടയത്തെത്തി. സമയക്കണക്കുകളെല്ലാം തെറ്റിച്ചാണ് അദ്ദേഹത്തിന്റെ വിലാപയാത്ര തുടരുന്നത്. 24 മണിക്കൂർ പിന്നിടുമ്പോഴും മൃതദേഹം പുതുപ്പള്ളിയിൽ എത്തിച്ചേർന്നിട്ടില്ല.

പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ‌ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ് മാറി. ഇനി ഇങ്ങനെയൊരു നേതാവുണ്ടാകില്ലെന്ന് പറഞ്ഞ്, കണ്ണീരണി‌ഞ്ഞ്, ജീവിതത്തെ സ്പർശിച്ച അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവച്ച്, ജനം തെരുവിൽ കാത്ത് നിൽക്കുകയാണ് ഇപ്പോഴും. വെയിലും മഴയും അവഗണിച്ച്, രാവെന്നോ പകലെന്നോ ഇല്ലാതെ, അവസാനമായി പ്രിയനേതാവിനെ കാണാനുള്ള ശ്രമത്തിലാണ് എല്ലാവരും.

അതേ സമയം ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനാണ് ഉമ്മൻചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.

ഉമ്മൻചാണ്ടിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നൽകണമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ എടുത്തത്.’സാധാരണക്കാരനായി ജനിച്ച്, സാധാരണക്കാരനായി ജീവിച്ച, ഒരു നേതാവിന് ജനങ്ങള്‍ നല്‍കുന്ന സ്നേഹാദരവാണിത്. സംസ്കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ നടത്തണമെന്നാണ് ഞങ്ങളുടെയും ആഗ്രഹമെന്ന് കുടുംബം പ്രതികരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad