Type Here to Get Search Results !

Bottom Ad

ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും



കോഴിക്കോട് (www.evisionnews.in): വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിക്കൊരുങ്ങി ടി.കെ ഹംസ. ചെയര്‍മാന്‍ സ്ഥാനത്ത് ഒന്നരവര്‍ഷം കാലാവധി ബാക്കിനില്‍ക്കെയാണ് രാജി. മന്ത്രി വി.അബ്ദുറഹ്‌മാനുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചനയെങ്കിലും ചില രാഷ്ട്രീയ തന്ത്രങ്ങള്‍ പിന്നിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തുടര്‍ച്ചയായ മന്ത്രിതല യോഗത്തില്‍ ചെയര്‍മാന്‍ പങ്കെടുക്കാത്തതും വഖഫ് ബോര്‍ഡ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നത് വെളിവാകുകയാണെന്നുമുള്ള ആരോപണങ്ങളുമുണ്ട് ടി.കെ ഹംസക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, വഖഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ടി.കെ ഹംസ രാജിവച്ചാല്‍ തല്‍സ്ഥാനത്തേക്ക് സമസ്ത ഇ.കെ വിഭാഗം ആവശ്യമുന്നയിക്കുമെന്നാണ് സൂചന. ആവശ്യം പാര്‍ട്ടി അംഗീകരിച്ചാല്‍ പാണക്കാട് സയ്യിദ് മുഈനലി തങ്ങളോ, സമസ്ത മുശാവറാംഗം മുക്കം ഉമര്‍ ഫൈസിയോ ഹമീദ് ഫൈസി അമ്പലക്കടവോ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയേക്കും. സമസ്ത ഇകെ വിഭാഗത്തെ കൂട്ടുപിടിച്ച് സിപിഎം പുതിയ രാഷ്ട്രീയ തന്ത്രത്തിന് നീക്കങ്ങള്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇ.കെ സമസ്തയെ അടുപ്പിക്കാന്‍ വോട്ടു ബാങ്ക് ലക്ഷ്യംവെച്ചുള്ള നയതന്ത്രമായും ചെയര്‍മാന്‍ സ്ഥാനം വെച്ചുമാറലിനു പിന്നിലുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad