കാസര്‍കോട്: വിദ്വേഷത്തിനെതിരെ ജനദ്രോഹ ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ശാഖാതലങ്ങളില്‍ സംഘടിപ്പിക്കുന്ന യൂത്ത് മീറ്റിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ നിര്‍വഹിച്ചു. ജനവിരുദ്ധ ഭരണത്തില്‍ കേരളവും കേന്ദ്രവും തമ്മില്‍ മത്സരിക്കുകയാണെന്നും വര്‍ഗീയതയെ പരിപോഷിപ്പിച്ച് മനുഷ്യമനസുകളെ വിഭജിക്കാന്‍ വേണ്ടി ഇവര്‍ നടത്തുന്ന നിരന്തരമായ ശ്രമങ്ങള്‍ ഭരണത്തിലെ പോരായ്മ മറച്ചുപിടിക്കാന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഏകസിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. വ്യത്യസ്ത മതങ്ങളും സംസ്‌കാരങ്ങളും ജീവിത രീതികളും നിലകൊള്ളുന്ന രാജ്യത്ത് ഇതു നടപ്പിലാക്കാന്‍ സാധ്യമല്ല. രാജ്യത്തിന്റെ പൊതു ആവശ്യം ഈ നീക്കത്തിന് എതിരാണെന്നിരിക്കെ സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്തിരിയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊവ്വല്‍ ശാഖാ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന യൂത്ത് മീറ്റില്‍ ഉദുമ നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് റൗഫ് ബാവിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ബി ഷാഫി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ നജീബ്, ഹാരിസ് തായല്‍ ചെര്‍ക്കള, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത്, ട്രഷറര്‍ മാര്‍ക്ക് മുഹമ്മദ്, ഖാദര്‍ ആലൂര്‍, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ഹനീഫ് പൈക്കം, ഷംസീര്‍ മൂലടുക്കം, അഡ്വ: ജുനൈദ് അല്ലാമ, എ.പി ഹസൈനാര്‍, എം.എസ് ശുക്കൂര്‍, മൊയ്തു ബാവാഞ്ഞി, ഹമീദ് കരമൂല, മുഹമ്മദലി മാസ്തിക്കുണ്ട്, സലാം ചെര്‍ക്കളം, ലത്തീഫ് എടനീര്‍, ഹനീഫ് ബോവിക്കാനം, പി.എ അബൂബക്കര്‍, കെ.പി ഹമീദ്, ഫൈസല്‍ എടനീര്‍, റിഷാദ് പൊവ്വല്‍, ഉനൈസ് മദനിനഗര്‍, ഇര്‍ഷാദ് കോട്ട സംസാരിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ബാത്തിഷ സ്വാഗതവും ബദ്‌റുദ്ധീന്‍ പൊവ്വല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments