മുംബൈ: മഹാരാഷ്‌ട്രയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു. നിരവധിപേർക്ക് പൊള്ളലേറ്റു. ബുൾധാനയിലെ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. പൂനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന് തീ പിടിക്കുകയായിരുന്നു. തീ പിടിച്ച ബസ് പൊട്ടിത്തെറിച്ചു.
ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. 32 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 25 പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പൊള്ളലേറ്റവരെ ബുൾധാന സിവിൽ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിൽ ബസ് പൂർണമായി കത്തിനശിച്ചു.
Post a Comment
0 Comments