കാഞ്ഞങ്ങാട്: സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ മഡിയന്‍ ശാഖായില്‍ ഇടപാടുകാര്‍ പണയംവച്ച സ്വര്‍ണമെടുത്ത് വീണ്ടും പണയപ്പെടുത്തി 58 ലക്ഷം രൂപ തട്ടിയ സഹകരണ ബാങ്ക് മനേജര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ കേസ്. കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ മഡിയന്‍ ശാഖാ മാനേജരായിരുന്ന കാഞ്ഞങ്ങാട് അടമ്പില്‍ സ്വദേശി ടി. നീന (52)യുടെ പേരിലാണ് ബാങ്ക് സെക്രട്ടറി വി.വി ലേഖയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കു മുമ്പ് ഇവരെ ബാങ്ക് ഭരണസമിതി സസ്പെന്റ് ചെയ്തിരുന്നു.
മഡിയന്‍ ശാഖയില്‍ മാനേജറായിരുന്ന 2020 മെയ് 22 മുതല്‍ 2023 ജൂണ്‍ 13 വരെയുള്ള കാലയളവില്‍ ടി. നീന, ഷജോണ്‍ ബാലു, അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് ഫര്‍ഖാന്‍, പി. നസീമ, ഇ.വി ശാരദ, എ. രജീഷ് എന്നിവരുടെ പേരില്‍ പണപ്പെടുത്തി തട്ടിപ്പ് നടത്തിയത്. ബാങ്കിന്റെ പ്രവൃത്തിസമയങ്ങളില്‍ തന്നെയാണ് ഇവര്‍ ലോക്കര്‍ തുറന്നു തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ബാങ്ക് ലോക്കറിലെ കവറുകളില്‍ നിന്ന് ആരും കാണാതെ സ്വര്‍ണമെടുക്കുകയും സ്വന്തക്കാരെക്കൊണ്ട് വീണ്ടും അതു പണയം വെപ്പിക്കുകയും ചെയ്യുന്ന രീതിയാണ് തട്ടിപ്പിന് ഉപയോഗിച്ചത്. വീണ്ടും സ്വര്‍ണം പണയം വെക്കുമ്പോള്‍ അതു മറ്റൊരു കവറിലാക്കി അപ്രൈസര്‍ ഏല്‍പ്പിക്കുന്നത് ഇതേ മനേജറെയാണ്. ഈ സ്വര്‍ണം പഴയ കവറിലേക്കു മാറ്റി ലോക്കറില്‍ വെക്കും.
സ്വര്‍ണത്തിന്റെ അളവും വായ്പയുടെ കണക്കുമെല്ലാം ലഡ്ജറില്‍ രണ്ടു പേരുകളിലുണ്ടാകും. സ്റ്റോക്കിലാണെങ്കില്‍ ഒരു കവര്‍ മാത്രമേ ഉണ്ടാകൂ. രണ്ടാമത് പണയം വച്ചയാള്‍ ഇതെടുക്കാന്‍ ഒരിക്കലുമെത്തുന്നില്ല എന്നതിനാല്‍ ഇതു പിടിക്കപ്പെടാന്‍ സാധ്യതയുമില്ല. എന്നാല്‍, ഈ മനേജറെ മുഖ്യശാഖയിലേക്ക് സ്ഥലംമാറ്റിയതോടെ കാര്യങ്ങള്‍ മാറിമറഞ്ഞു. പുതിയ മാനേജറെത്തി എല്ലാ ഇടപാടുകളും സ്റ്റോക്കും ഒത്തുനോക്കിയ തോടെ വന്‍ തട്ടിപ്പ് പുറത്തുവരികയായിരുന്നു.
Post a Comment
0 Comments