കാസര്‍കോട്: സംഘര്‍ഷം കെട്ടടങ്ങിയിട്ടില്ലാത്ത മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കുക എന്നാവശ്യപ്പെട്ടും മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് കാഞ്ഞങ്ങാട് നഗരത്തില്‍ റാലി സംഘടിപ്പിക്കും. മാസങ്ങളായി എരിഞ്ഞു കൊണ്ടിരിക്കുന്ന മണിപ്പൂരില്‍ കടുത്ത ഭരണകൂട ഭീകരതയാണ് നടമാടുന്നത് കേട്ടുകേള്‍വിയില്ലാത്ത ഈ ക്രൂരതക്ക് മുന്നില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തികഞ്ഞ മൗനം പാലിക്കുകയാണെന്നും ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധമായിരിക്കും യൂത്ത് ലീഗ് നടത്തുന്ന റാലി. ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് പുതിയകോട്ട ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് റാലി ആരംഭിച്ച് തെക്കേപ്പുറത്ത് സമാപിക്കും
ഇത് സംബന്ധിച്ച് കാഞ്ഞങ്ങാട് ചേര്‍ന്ന യോഗം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നദീര്‍ കൊത്തിക്കാല്‍ അദ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി റമീസ് ആറങ്ങാടി സ്വാഗതം പറഞ്ഞു അഡ്വ. എന്‍.എ ഖാലിദ്, അഷ്‌റഫ് എടനീര്‍,അസീസ് കളത്തൂര്‍,സഹീര്‍ ആസിഫ്,ബഷീര്‍ വെള്ളിക്കോത്ത്,ടി.ഡി കബീര്‍, കെ.കെ ബദ്‌റുദ്ധീന്‍,എം.പി ജാഫര്‍,എ.ഹമീദ് ഹാജി, പി.പി നസീമ, എം.ബി ഷാനവാസ്, എം.സി ശിഹാബ്, ഹാരിസ് തായല്‍, ഷംസുദ്ധീന്‍ ആവിയില്‍, എം.പി നൗഷാദ്, ഹാരിസ് അങ്കക്കളരി, കെ.കെ ജാഫര്‍, റഹൂഫ് ബാവിക്കര, ജബ്ബാര്‍ ചിത്താരി, ആയിഷ ഫര്‍സാന,താജുദ്ധീന്‍ കമ്മാടം, എ.സി.എ ലത്തീഫ്, സലാം മീനാപ്പീസ്,ആസിഫ് ബദര്‍നഗര്‍,ഹാരിസ് ബദരിയ നഗര്‍,അഷ്‌കര്‍ അതിഞ്ഞാല്‍, ഇഖ്ബാല്‍ വെള്ളിക്കോത്ത്, ഖദീജ ഹമീദ്, എല്‍.കെ ഇബ്രാഹിം,അബൂബക്കര്‍ കൊളവയല്‍,ഉസ്മാന്‍ കൊളവയല്‍,യുനുസ് വടകരമുക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Post a Comment
0 Comments