Type Here to Get Search Results !

Bottom Ad

ജനനായകന്‍ വിടവാങ്ങി; ഉമ്മന്‍ചാണ്ടി അന്തരിച്ചു

 



മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 4.25നായിരുന്നു അന്ത്യം. മകന്‍ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്.

രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകുയായിരുന്നു. സംസ്‌ക്കാരം പുതുപ്പള്ളിയില്‍. പൊതു ദര്‍ശനമടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പുലര്‍ച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്.

1970 മുതല്‍ ഇന്ന് വരെ പുതുപ്പളളിയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. 2004-2006, 2011-2016 എന്നി കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. മൂന്ന് തവണ മന്ത്രിയായിട്ടുണ്ട്. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്നു ഉമ്മന്‍ചാണ്ടി. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും, ഐ ഐ സിസി ജനറല്‍ സെക്രട്ടറിയുമാണ് അദ്ദേഹം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad