അന്തരിച്ച ഉമ്മന്‍ചാണ്ടിയെ സാമൂഹിക മാധ്യമങ്ങളിള്‍ അപമാനിച്ചുവെന്നാരോപിച്ച് സിനിമാ നടന്‍ വിനായകനെതിരെ പൊലീസില്‍ പരാതി. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ബാവയാണ് നടനെതിരെ എറണാകുളം അസി. പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
ഉമ്മന്‍ചാണ്ടിയെ അപമാനിച്ച വിനായകനെതിരെ കേസെടുക്കണമെന്നും, ഇയാളുടെ ലഹരി മാഫിയാ ഗുണ്ടാ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവിശ്യപ്പെട്ടിരിക്കുന്നത്. വിനായകനാണ് സിനിമാ മേഖലയിലെ ഗുണ്ടാ ലഹരിമാഫിയയുടെ തലവനെന്നും പരാതിയില്‍ പറയുന്നു.
'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, നിര്‍ത്തിയിട്ട് പോ പത്രക്കാരെ, എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം'' എന്നൊക്കെയായിരുന്നു വിനായകന്റെ പരാമര്‍ശം. എന്നാല്‍, ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ഇയാള്‍ ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.
Post a Comment
0 Comments