ഏകീകൃത സിവില്‍കോഡിനെതിരെ സിപിഎം കോഴിക്കോട് നടത്തുന്ന സെമിനാറില്‍ ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പങ്കെടുക്കാത്തതില്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി പരിപാടി എല്ലാവര്‍ക്കും ബാധകമാണെന്നും ആരെയും ക്ഷണിച്ചുകൊണ്ടുവരേണ്ടതില്ലന്നുമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.
കണ്‍വീനറായ ആളെ പ്രത്യോകിച്ച് ക്ഷണിക്കേണ്ട കാര്യമില്ല. നമ്മളെയൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ ഇങ്ങോട്ടേക്ക് വരുന്നത്. പാര്‍ട്ടി പരിപാടി എല്ലാവര്‍ക്കും ബാധകമാണ്, ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അത് ബാധകമാകാതിരിക്കുന്നില്ല’ എം വി ഗോവിന്ദന്‍ പറഞ്ഞു.
Post a Comment
0 Comments