ലക്നൗ: തക്കാളി വിലവര്‍ധനയില്‍ വിചിത്രവാദവുമായി യു.പിയില്‍നിന്നുള്ള ബി.ജെ.പി മന്ത്രി. തക്കാളി കഴിക്കുന്നത് നിര്‍ത്തിയാല്‍ വില കുറയുമെന്ന് വനിതാ വികസന-ശിശുക്ഷേമ മന്ത്രി പ്രതിഭ ശുക്ല പറഞ്ഞു. അല്ലെങ്കില്‍ വീട്ടില്‍ സ്വന്തമായി തക്കാളി കൃഷി ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തക്കാളിക്ക് അമിതവിലയാണെങ്കില്‍ വീട്ടില്‍ കൃഷി ചെയ്യാന്‍ നോക്കണമെന്ന് പ്രതിഭ പറഞ്ഞു. തക്കാളി തിന്നുന്നതു നിര്‍ത്തിയാല്‍ വില ഉറപ്പായും കുറയും. തക്കാളിക്കുപകരം നാരങ്ങ കഴിക്കാമല്ലോ.. ആരും തക്കാളി കഴിക്കുന്നില്ലെങ്കില്‍ അവയുടെ വില താനേ കുറയുമെന്നും അവര്‍ പറഞ്ഞു.
തക്കാളി ഉള്‍പ്പെടെ പച്ചക്കറിയുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി പ്രതിഭ ശുക്ല. യു.പിയിലെ ആശാഹി ഗ്രാമത്തിന്റെയും അവിടത്തെ പോഷകത്തോട്ടത്തിന്റെയും ഉദാഹരണം എടുത്തുപറഞ്ഞായിരുന്നു വിശദീകരണം. 'നമ്മള്‍ ആശാഹി ഗ്രാമത്തില്‍ ഒരു പോഷകത്തോട്ടം സൃഷ്ടിച്ചിട്ടുണ്ട്. ആ ഗ്രാമത്തിലെ സ്ത്രീകളാണ് അതുണ്ടാക്കിയത്. അതില്‍ തക്കാളിയും കൃഷി ചെയ്യാനാകും. വിലക്കയറ്റത്തിനു കൂടിയുള്ള പരിഹാരമാണത്.''-മന്ത്രി ചൂണ്ടിക്കാട്ടി.
Post a Comment
0 Comments