Type Here to Get Search Results !

Bottom Ad

ബോവിക്കാനത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


കാസര്‍കോട്: ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബോവിക്കാനം മല്ലം കല്ലുകണ്ടത്തെ അഖില്‍ (22) ആണ് മരിച്ചത്. ബോവിക്കാനം എട്ടാംമൈലില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം. ബോവിക്കാനത്തുനിന്ന് കല്ലുകണ്ടത്തെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരിയണ്ണി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പുമായി കൂട്ടയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അഖിലിനെ ഉടന്‍തന്നെ ചെങ്കള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും എസ്എഫ്‌ഐ പ്രവര്‍ത്തകനുമാണ്. പരേതനായ മാധവന്‍ നായരുടെയും ഉമയുടെയും ഏകമകനാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad