Type Here to Get Search Results !

Bottom Ad

റോഡില്‍ മുന്‍ഗണന ആംബുലന്‍സിനോ പൊലീസ് വണ്ടിക്കോ? മന്ത്രിവാഹനം എമര്‍ജന്‍സിയോ?


റോഡില്‍ മുന്‍ഗണന ആംബുലന്‍സിനോ പൊലീസ് വണ്ടിക്കോ?. കൊല്ലം കൊട്ടാരക്കരയില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനവും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടമുണ്ടായതിനു പിന്നാലെ ഉയരുന്ന ചോദ്യമാണിത്. ഓക്സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച രോഗിയുമായി സൈറണിട്ട് വന്ന ആംബലുലന്‍സിനെ പൈലറ്റ് വാഹനമായ ബൊലേറോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരേയും പൈലറ്റ് വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെയും കേസെടുത്തു.

ഇതോടെയാണ് നിരത്തില്‍ ആംബുലന്‍സിനാണോ അതോ പൊലീസ് വാഹനങ്ങള്‍ക്കാണോ മുണ്‍ഗണന എന്ന ചര്‍ച്ച സമൂഹിക മാധ്യമങ്ങളില്‍ സജീവമായത്. 2017ലെ ഡ്രൈവിങ് റെഗുലേഷന്‍ പ്രകാരം നിരത്തില്‍ മുന്‍ഗണന നല്‍കേണ്ട വാഹനങ്ങളില്‍ രണ്ടാമതാണ് ആംബുലന്‍സ്. ആദ്യം അഗ്‌നിശമന സേനാവാഹനങ്ങളാണ്. രണ്ടാമത് ആംബുലന്‍സും മൂന്നാമത് പൊലീസ് വാഹനങ്ങളുമാണ്.

കൊട്ടാരക്കരയിലെ അപകടത്തില്‍ ആംബുലന്‍സില്‍ സഞ്ചരിച്ച മൂന്നു പോര്‍ക്ക് പരിക്കേറ്റിരുന്നു. അപടകത്തില്‍പ്പെടുന്ന ആംബുലന്‍സുകളില്‍ അധികവും മിനി വാനുകളാണെന്ന് അധികൃതര്‍ പറയുന്നു. അമിത വേഗത്തില്‍ പോകന്ന മിനി വാനുകള്‍ക്ക് സ്റ്റെബിലിറ്റി നഷ്ടപ്പെടുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. എന്നാല്‍ ചെറിയ വഴികളിലൂടെയും മറ്റും അനായാസം കടന്നുപോകാന്‍ ഇത്തരം മിനിവാനുകള്‍ ഉപകാരപ്പെടുമെന്നതാണ് വാസ്തവം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad