ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായിരുന്ന പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും. ഉമ്മന്‍ചാണ്ടിയെന്ന സ്‌നേഹത്തിന് മുന്നില്‍ രാഷ്ട്രീയ മല്‍സരം ഒഴിവാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മകന്‍ ചാണ്ടി ഉമ്മനായിരിക്കും അവിടെ മല്‍സരിക്കുകയെന്നു കേള്‍ക്കുന്നതായും വി.എം സുധീരന്‍ പറഞ്ഞു. സമാന അഭിപ്രായം നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പങ്കുവച്ചിരുന്നു.
എന്നാല്‍ ഇതെല്ലാം അരാഷ്ട്രീയ നിലപാടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ മറുപടി നല്‍കി. മത്സരം വ്യക്തികള്‍ തമ്മിലല്ലന്നും ആശയങ്ങള്‍ തമ്മിലാണെന്നും ഇപി കൂട്ടിച്ചേര്‍ത്തു.ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള ഭയമാണ് കോണ്‍ഗ്രസിനെ നയിച്ചുകൊണ്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം അവര്‍ക്കിടയില്‍ വലിയ പ്രശ്നമായിട്ടുണ്ടെന്ന് തോന്നുന്നതായും അദ്ദേഹം പറഞ്ഞു
അല്ലങ്കില്‍ അനവസരത്തിലിങ്ങനെ പ്രസ്താവന നടത്തേണ്ട കാര്യമില്ല. ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തല്‍ കോണ്‍ഗ്രസിനെ സംബന്ഝിച്ചിടത്തോളം എളുപ്പമല്ല. യു ഡി എഫിനെ രാഷ്ട്രീയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ഭയമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
Post a Comment
0 Comments