Type Here to Get Search Results !

Bottom Ad

'സാധാരണ ജനങ്ങളെ സ്നേഹിച്ചു, സങ്കടങ്ങള്‍ കേട്ടു, ഉമ്മന്‍ചാണ്ടിയുടെ വിയോഗം തീരാ നഷ്ടം; ഡോ: എന്‍.എ മുഹമ്മദ്


കാസര്‍കോട്: സാധാരണ ജനങ്ങളെ സ്‌നേഹിക്കുകയും അവരുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും പരിഹരിക്കുകയും ചെയ്ത മനുഷ്യസ്‌നേഹിയാണ് വിടപറഞ്ഞ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന് പ്രമുഖ വ്യവസായി ഡോ: എന്‍എ മുഹമ്മദ് അനുസ്മരിച്ചു. സഹായം തേടി വരുന്ന ആരെയും അദ്ദേഹം നിരാശരാക്കില്ല. എങ്ങനെ തന്നെ സമീപിക്കുന്നവരെ സഹായിക്കാം എന്നാണ് ഊണിലും ഉറക്കത്തില്‍ പോലും അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വിയോഗം യുഡിഎഫിനേക്കാള്‍ കേരളത്തിലെ ജനങ്ങള്‍ക്കാണ് നഷ്ടമുണ്ടാക്കിയത്. സംസ്ഥാന നടത്തിയ ജനസമ്പര്‍ക്ക പരിപാടി ചരിത്രമായത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ടുമാത്രമാണ്. ഉമ്മന്‍ചാണ്ടിക്ക് പകരം ഉമ്മന്‍ചാണ്ടി മാത്രമേ ഉണ്ടാവൂ എന്നും അദ്ദേഹം അനുസ്മരിച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad