തൃശൂര്‍: തൃശൂരില്‍ ഭൂചലനം അനുഭപ്പെട്ടതായി നാട്ടുകാര്‍. കല്ലൂര്, ആമ്പല്ലൂര്‍ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. ഭൂമിക്കടിയില്‍ നിന്നും നേരിയ മുഴക്കം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെ 8.15 ഓടു കൂടിയാണ് രണ്ട് സെക്കന്റുകള്‍ നീണ്ടുനിന്ന ഭൂചലനമുണ്ടായത്. നാട്ടുകാര്‍ ആശങ്കയറിച്ചതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ വി.ആര്‍ കൃഷ്ണയ്യ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.
റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെയുള്ള ചലനങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയില്ലെന്നും അത്തരത്തിലൊന്നാകാം പ്രദേശത്ത് അനുഭവപ്പെട്ടതെന്നും കളക്ടര്‍ പറഞ്ഞു. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment
0 Comments