കാസര്‍കോട്: പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പുറത്തിരിക്കുന്നതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് നടത്തിക്കൊണ്ടിരിക്കുന്ന സമരം ജില്ലയില്‍ ശക്തമാകുന്നു. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് എ.ഇ.ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അനസ് എതിര്‍ത്തോട്, താഹ ചേരൂര്‍, സലാം ബെളിഞ്ചം, ഷാനിഫ് നെല്ലിക്കട്ട, അന്‍സാഫ് കുന്നില്‍ തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് ചൂരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഷാനിഫ് നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. അന്‍സാഫ് കുന്നില്‍ സ്വാഗതം പറഞ്ഞു. അനസ് എതിര്‍ത്തോട്, സയ്യിദ് താഹാ ചേരൂര്‍, കെ.ബി കുഞ്ഞാമു ഹാജി സലാം ബെളിഞ്ചം, രിഫായി ചേര്‍ളടുക്കം, അറഫാത്ത് കൊവ്വല്‍, ശിഹാബ് പുണ്ടൂര്‍, ജസീല്‍ തുരുത്തി, ബാസിത് തായാല്‍, തോയ്യിബ്, ഹാഷിം, ഷബീര്‍ ബെള്ളൂര്‍, സുഹൈല്‍ തളങ്ങര, സാദത്ത് എരിയല്‍, സിറാജ് ബദിയടുക്ക, ഫാറൂഖ് മധുര്‍, ഷജീര്‍ ബെദിര, അറഫാത് കമ്പാര്‍, ജാഫര്‍ കുമ്പഡാജെ, ഉമര്‍ കയ്യും, നാഫി ചാല, യുസുഫ് ദാരിമി, തൈസി പെരുമ്പള, നാഫിസ് പെരുമ്പള തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Post a Comment
0 Comments