രാജ്യത്ത് പച്ചക്കറിവില കുതിച്ചുയരാന്‍ കാരണം ബംഗാളി കുടിയേറ്റക്കാരായ മിയ മുസ്ലീങ്ങളാണെന്ന വംശീയാധിക്ഷേപവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ. ഗ്രാമീണ മേഖലയില്‍ പച്ചക്കറിക്കു വില കുറവാണ്. നഗരപ്രദേശങ്ങളിലെത്തുമ്പോഴാണ് വില കൂടുന്നത്. കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരില്‍ ഭൂരിഭാഗവും മിയകളാണെന്നാണ് അദേഹത്തിന്റെ വാദം.
അസമുകാരില്‍നിന്ന് മിയ മുസ്ലീങ്ങള്‍ വന്‍ വിലയാണ് ഇവര്‍ ഈടാക്കുന്നത്. ഗുവാഹത്തിയിലെല്ലാം തദ്ദേശീയ പച്ചക്കറി മാര്‍ക്കറ്റുകളുടെ നിയന്ത്രണം മിയകള്‍ പിടിച്ചടക്കിയിരിക്കുകയാണ്. അസം യുവാക്കളാണ് പച്ചക്കറി വില്‍ക്കുന്നതെങ്കില്‍ നാട്ടുകാരില്‍നിന്ന് വില കൂട്ടി വാങ്ങില്ലന്ന വാദവും ഹിമാന്ത ബിശ്വശര്‍മ ഉയര്‍ത്തി.
വിലകുറയാന്‍ അസം യുവാക്കള്‍ മുന്നോട്ടുവന്ന് പച്ചക്കറി വിപണിയുടെ നിയന്ത്രണം പിടിച്ചടക്കണം. ഇങ്ങനെ യുവാക്കള്‍ മുന്നോട്ട് വന്നാല്‍ മിയ മുസ്ലീമുകളായ പച്ചക്കറി വ്യാപാരികളെ നഗരത്തില്‍നിന്ന് താന്‍ തുടച്ചുനീക്കുമെന്ന് അദേഹം വെല്ലുവിളിച്ചിട്ടുണ്ട്. കാബുകള്‍ മുതല്‍ ബസുകളില്‍ വരെ ഭൂരിപക്ഷവും ഇക്കൂട്ടരുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ പെരുന്നാളിന് ഗുവാഹത്തിലെ മിക്ക റോഡുകളും ഒഴിഞ്ഞുകിടന്നത് നമ്മള്‍ കണ്ടു. അവരെല്ലാം പെരുന്നാള്‍ ആഘോഷിക്കുകയായിരുന്നു. അതുകൊണ്ട് ആരും ജോലിക്കെത്തിയില്ലന്നും അദേഹം പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മയുടെ ഈ പ്രസ്താവനക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
Post a Comment
0 Comments