തിരുവനന്തപുരം: പല ചേരിയായി കോണ്‍ഗ്രസ് നിന്നാല്‍ മൂന്നാം പിണറായി സര്‍ക്കാരുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ ഐക്യത്തിനായി ത്യാഗം സഹിക്കാന്‍ എല്ലാവരും തയാറാകണമെന്നും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് നടത്തിയത്.
ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്ന സമയം പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ സംയുക്ത മുഖം കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് സംസ്ഥാനത്തുള്ള മഹാഭൂരിപക്ഷം ആളുകളെന്നും തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു.
കോണ്‍ഗ്രസ് അതിന്റെ പഴയ കാലത്തേക്ക് പോകണമെന്നും പഴയ കാലം എന്ന് പറയുന്നത്് എല്ലാവരും ഒരുമിച്ച് നിന്നിരുന്ന കാലമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ദീര്‍ഘമായി പ്രതിപക്ഷത്ത് നില്‍ക്കുകയാണ്. നമ്മുടെ തലയില്‍ കയറി മെതിക്കുന്ന രൂപത്തിലേക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിശ്വരൂപം കാട്ടുകയാണെന്നും അക്രമ സ്വഭാവം കാട്ടിക്കൂട്ടുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Post a Comment
0 Comments