കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ മണിപ്പൂരിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചുനല്‍കിയ ആളെ യൂത്ത് ലീഗില്‍ നിന്നും പുറത്താക്കി. കാഞ്ഞങ്ങാട് മുനിസിപ്പല്‍ പരിധിയിലെ അബ്ദുല്‍ സലാമിനെയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംഘടനയില്‍ നിന്നും പുറത്താക്കിയത്.
മണിപ്പൂര്‍ കലാപത്തിന് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. ഈ പ്രകടനത്തിലാണ് ഔദ്യോഗികമായി നല്‍കാത്ത മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം വിളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചിരുന്നു. മുദ്രവാക്യം വിളിക്കെതിരെ യൂത്ത് ലീഗില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പ്രവര്‍ത്തകനെതിരെ സംസ്ഥാന നേതൃത്വം നടപടി സ്വീകരിക്കുകയായിരുന്നു.
Post a Comment
0 Comments