മാത്യു തോമസും നെസ്ലിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'നെയ്മര്‍' ഇനി ഒ.ടി.ടിയിലേക്ക്. മെയ് 12ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഓഗസ്റ്റ് 8ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീംമിംഗിന് ഒരുങ്ങുന്നത്. നെയ്മര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി ഒരു നായയാണ് എത്തിയത്.
എന്നാല്‍ 10 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ തിയേറ്ററില്‍ ശ്രദ്ധ നേടിയിരുന്നില്ല. വളര്‍ത്തുമൃഗത്തെ കേന്ദ്രീകരിച്ചുള്ള സിനിമ വിഭാഗത്തില്‍ എത്തിയ ഈ ചിത്രം തിയേറ്ററില്‍ പരാജയമാവുകയായിരുന്നു. വി സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം നവാഗതനായ സുധി മാഡിസന്‍ ആണ് സംവിധാനം ചെയ്തത്.
വിജയരാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
Post a Comment
0 Comments