പത്തനംതിട്ട: വന്ദേ ഭാരത് ട്രെയിനിന് പുതിയ നിറം പരീക്ഷിച്ച് റെയില്‍വേ. വെള്ള നിറത്തില്‍ വീതിയേറിയ നീല വരകളോടു കൂടിയ നിറക്കൂട്ടാണ് ഇപ്പോള്‍ വന്ദേഭാരത് ട്രെയിനുകള്‍ക്കുള്ളത്. ഇതില്‍ നിന്നു വ്യത്യസ്തമായി കാവിയും കാപ്പിപ്പൊടി നിറവും ചേര്‍ന്ന വന്ദേഭാരത് കോച്ചിന്റെ ചിത്രമാണു സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇപ്പോഴുള്ള വെള്ളനിറം കാരണം വന്ദേഭാരത് ട്രെയിനുകള്‍ പെട്ടെന്ന് അഴുക്കു പിടിക്കുന്നതിനാല്‍ പുതിയ നിറക്കൂട്ട് പരീക്ഷിക്കുകയാണെന്നു അധികൃതര്‍ പറഞ്ഞു. വന്ദേഭാരത് വ്യത്യസ്ത നിറങ്ങളില്‍ പെയിന്റ് ചെയ്ത ശേഷം ചിത്രങ്ങള്‍ റെയില്‍വേ ബോര്‍ഡിന് കൈമാറും. ഇതില്‍ മികച്ചതു ബോര്‍ഡ് തിരഞ്ഞെടുക്കുമെന്നാണ് പറയുന്നത്.
കാലികളെ ഇടിച്ചു വന്ദേഭാരതിന്റെ മുന്‍ഭാഗം (നോസ് കോണ്‍) സ്ഥിരമായി തകരുന്നുണ്ട്. വെള്ള നിറമായതിനാല്‍ കാലികളുടെ രക്തക്കറ പുരണ്ടിരിക്കുന്നതു പെട്ടെന്ന് തിരിച്ചറിയുന്നതും വെള്ള നിറം മാറ്റി കടും നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ റെയില്‍വേയെ പ്രേരിപ്പിക്കുന്നു. പരമ്പരാഗത ഐസിഎഫ് കോച്ചുകള്‍ക്കു നേരത്തെയുണ്ടായിരുന്ന നീല നിറം മാറ്റി ഇളം മഞ്ഞയടിച്ചപ്പോള്‍ ഉണ്ടായിരുന്ന ഭംഗി ഇല്ലാതാക്കിയെന്ന പരാതി മുമ്പ് ഉയര്‍ന്നിരുന്നു.
Post a Comment
0 Comments