Type Here to Get Search Results !

Bottom Ad

ഇ.പി ജയരാജനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് എംഎം ഹസന്‍, അതിന്റെ ആവശ്യമില്ലന്ന് കെ. മുരളീധരന്‍

 


ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെയും, ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനെയും കോണ്‍ഗ്രസിലേക്ക് ക്്ഷണിച്ച് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, എന്നാല്‍ അതിന്റെ ആവശ്യമില്ലന്ന്് കെ മുരളീധരന്‍ എം പിയും. ഇപി ജയരാജനെപ്പോലൊയൊരു സി പി എം നേതാവ് ‘മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സര്‍വാധിപത്യത്തിനും ജനാധിപത്യ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് കോണ്‍ഗ്രസിലേക്ക് കടന്നുവരാന്‍ തയ്യാറായാല്‍ ആലോചിച്ച് തീരുമാനമെടുക്കും’ എന്നാണ് യു ഡി എഫ് കണ്‍വീനര്‍ പറഞ്ഞത്.

‘ബിജെപിയുടെ വര്‍ഗീയ ഫാസിസത്തിലും വര്‍ഗീയ നയങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ച് രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാന്‍ തയ്യാറായാല്‍ ശോഭ സുരേന്ദ്രന്റെ കാര്യത്തിലും തിരുമാനമെടുക്കാം എന്നും എം എം ഹസന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവരെ രണ്ടുപേരെയും കോണ്‍ഗ്രസിലേക്ക് സ്വീകരിക്കേണ്ടന്നാണ് കെ മുരളീധരന്‍ പറയുന്നത്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ തന്നെ ഒഴിവില്ല. അത് കൊണ്ട് അവരെ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ടെന്നാണ് കെ മുരളീധരന്‍ പറയുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad