കാസര്‍കോട്: ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഹോസ്റ്റല്‍ വാര്‍ഡനെ കോടതി 12 വര്‍ഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. വാണിനഗറിലെ ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന അഡൂര്‍ ഉര്‍ദ്ദൂരിലെ മുഹമ്മദലി (50)യെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കോടതി ജഡ്ജി എ. മനോജ് വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
2017 ഓഗസ്റ്റ് രണ്ടിന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിക്കുന്ന ആണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം അന്വേഷണം നടത്തിയത് വിദ്യാനഗര്‍ ഇന്‍സ്പെക്ടറായിരുന്ന ബാബു പെരിങ്ങോത്തായിരുന്നു. പിന്നീട് മൊബൈല്‍ സ്പെഷ്യല്‍ സ്‌ക്വാഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന കെ. ഹരിശ്ചന്ദ്ര നായക് അന്വേഷണം ഏറ്റെടുക്കുയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.
Post a Comment
0 Comments