കുമ്പള: മരിക്കാന്‍ പോകുന്നുവെന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ച ശേഷം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുമ്പള ബംബ്രാണ സ്‌കൂളിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജേഷിന്റെ(29) മൃതദേഹമാണ് ഇന്ന് രാവിലെ പാണ്ഡേശ്വരം കടല്‍തീരത്ത് കണ്ടെത്തിയത്. രാജേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്താനായിട്ടില്ല. ബൈക്കിന്റെ താക്കോല്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്തു.
തിങ്കളാഴ്ച വൈകിട്ടാണ് അടുത്ത സുഹൃത്തുക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ ഞാന്‍ മരിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞുള്ള സന്ദേശം രാജേഷ് അയച്ചത്. തുടര്‍ന്ന് കാണാതായ രാജേഷിനെ കണ്ടെത്താന്‍ കുമ്പള പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കര്‍ണാടക തലപ്പാടി ദേശീയപാത വഴി ബൈക്ക് ഓടിച്ചുപോകുന്ന ദൃശ്യം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.
Post a Comment
0 Comments