Type Here to Get Search Results !

Bottom Ad

പി.വി അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ നേതാവ് സി. ദിവാകരന്‍


മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി നടത്തുന്ന പി.വി.അന്‍വര്‍ എം.എല്‍.എയ കാടും ക്രിമിനലായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ നേതാവ് സി. ദിവാകരന്‍ ആവശ്യപ്പെട്ടു.മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും നേരെ പി.വി. അന്‍വര്‍ നടത്തുന്ന കൊലവിളിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ നാലാംതൂണ് അടിച്ചു തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ തൊഴില്‍ ചെയ്യുമ്പോള്‍ അവരെ വധിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നവരെ ക്രിമിനലായി പ്രഖ്യാപിക്കുന്നതില്‍ തെറ്റൊന്നുമില്ല. മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും ഉണ്ടാകുമെന്ന് സി.ദിവാകരന്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad