കാസര്‍കോട്: കാലവര്‍ഷം തുടരുമെന്ന് മുന്നറിയിപ്പ്. വരുന്ന അഞ്ചു ദിവസങ്ങളില്‍ മഴയക്ക് സാധ്യത. അതിശക്ത മഴക്ക് സാധ്യതയില്ലെങ്കിലും മിതമായ തോതില്‍ മഴ ലഭിക്കുമെന്നാണ് വിവരം. മണ്‍സൂണ്‍ പാത്തി നിലവില്‍ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നതും അടുത്ത 2-3 ദിവസത്തിനുള്ളില്‍ പതിയെ വടക്കോട്ട് മാറാന്‍ സാധ്യതയുള്ളതുമാണ് മഴ സാധ്യത സജീവമായി നിലനിര്‍ത്തുന്നത്.
തെക്കന്‍ ഒഡിഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതും കേരളത്തിലെ മഴ സാധ്യത വര്‍ധിപ്പിക്കുന്നു. ഇന്നും നാളെയും കേരളത്തില്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്തടക്കം മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Post a Comment
0 Comments