കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരായ സി.പി.എം സെമിനാറിന് ബി.ജെ.പി ഘടക കക്ഷി നേതാവും. ബി.ഡി.ജെ.എസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് അരയക്കണ്ടിയാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. സന്തോഷ് അരയക്കണ്ടി സെമിനാറില്‍ പങ്കെടുക്കുന്നത് എസ്.എന്‍.ഡി.പി പ്രതിനിധിയായാണ്. ഏക സിവില്‍ കോഡിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് എസ്.എന്‍.ഡി.പിയുടേത്.
ഏക സിവില്‍ കോഡിനെ പിന്തുണച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മുസ്ലിംകളിലെ ഒരുവിഭാഗം മാത്രമാണ് ഏക സിവില്‍ കോഡിനെതിരെ രംഗത്തുള്ളതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നിയമം നടപ്പിലാക്കിയാല്‍ മുസ്ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനം ഇല്ലാതാകും. മുസ്ലിം- ക്രിസ്ത്യന്‍ നേതാക്കളുമായി കേന്ദ്രം ചര്‍ച്ച നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
Post a Comment
0 Comments