Type Here to Get Search Results !

Bottom Ad

ഒമ്പതാം ക്ലാസുകാരിയെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കാഞ്ഞങ്ങാട്: ഒമ്പതാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിനിയും ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയുമായ റാഹിമീന്‍ (13) ആണ് മരിച്ചത്. ഗാര്‍ഡര്‍ വളപ്പില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന രാംപൂര്‍ ഗൗതം പൂര്‍ സ്വദേശി ഫയാജ് അലിയുടെയും ഹീനയുടെയും മകളാണ്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടത്. വൈകിട്ട് വീട്ടുകാരോട് പിണങ്ങി മുറിക്കകത്ത് കയറി വാതിലടക്കുകയായിരുന്നു. പെയിന്റിങ്ങ് ജോലി കഴിഞ്ഞ് പിതാവ് തിരിച്ചെത്തിയ ശേഷവും കുട്ടിയെ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. സഹോദരങ്ങള്‍: മറിയ, സോയ, ആഷിറ, ഹസന്‍, ഹുസൈന്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad