Type Here to Get Search Results !

Bottom Ad

മഴ കനത്തതോടെ ദേശീയപാതയില്‍ കുഴികളും വെള്ളക്കെട്ടും; യാത്രക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം


കാസര്‍കോട്: നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയില്‍ പലേടത്തും വലിയകുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ യാത്രാക്ലേശം രൂക്ഷമാകുന്നു. മഴ കനത്തതോടെ ദേശീയപാതയില്‍ പലേടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ വെള്ളക്കെട്ട് കൂടി രൂപപ്പെട്ടതോടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായിരിക്കുകയാണ്. നിര്‍മ്മാണപ്രവൃത്തി നടക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ ദേശീയപാതയില്‍ ഒറ്റവരിയിലായാണ് വാഹനങ്ങളെ കടത്തിവിടുന്നത്. മറ്റു ഭാഗങ്ങള്‍ ഡിവൈഡര്‍ വെച്ചും മറ്റും അടച്ചിരിക്കുകയാണ്.

പലയിടത്തും വാഹനങ്ങള്‍ തിരിച്ചുപോകാന്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിവരുന്നു. ഇത്തരമിടങ്ങളില്‍ ചെറിയ വാഹനങ്ങള്‍ എതിര്‍ ദിശയിലൂടെ തന്നെ എടുക്കുന്നതിനാല്‍ അപകടത്തില്‍പെടാനുള്ള സാധ്യത ഏറെയാണ്. മഴ കനത്തതോടെ അപകടസാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദേശീയപാത വഴിയുള്ള ഇരുചക്ര വാഹനയാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. മൊഗ്രാലില്‍ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് ദേശീയപാതയില്‍ രൂപപ്പെട്ടിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad