കാസര്‍കോട്: വംശവെറിയുടെ സംഘരൂപമായ ആര്‍.എസ്.എസിന്റെ അടുക്കളയില്‍ വേവിച്ചെടുത്ത ആശയങ്ങളാണ് മണിപ്പൂര്‍ കലാപങ്ങള്‍ക്ക് പിന്നിലെന്നും സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് നടക്കുന്നതെന്നും മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മുസ്്‌ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് നഗരത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അഭിമാനവും അന്തസും സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി രാജ്യത്തൊട് മാപ്പുപറയണം. കലാപത്തിന് ഒത്താശ ചെയ്യുന്ന മണിപ്പൂര്‍ മുഖ്യമന്ത്രിയെ ഉടന്‍ പുറത്താക്കണം. മുപ്പത്താറ് മണിക്കൂറിനുള്ളില്‍ മൂന്നൂറിലധികം പള്ളികള്‍ തകര്‍ത്തതിനു പിന്നില്‍ സംഘ് പരിവാറിന്റെ കൈകള്‍ വ്യക്തമാണ്. നമ്മുടെ രാജ്യം രണ്ടായി വിഭജിക്കപ്പെടുകയാണെന്നും ഫൈസല്‍ ബാബു പറഞ്ഞു.
വനിതകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡന്റുമാരായ എന്‍.എ ഖാലിദ്, വണ്‍ഫോര്‍ അബ്ദുല്‍ റഹ്്മാന്‍, മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, ജനറല്‍ സെക്രട്ടറി കെ.കെ ബദ്‌റുദ്ധീന്‍, ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, പി.പി നസീമ, എം.പി ജാഫര്‍, എം.ബി ഷാനവാസ്, എം.സി ശിഹാബ്, എം.എ നജീബ്, എ. മുക്താര്‍, ഷംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, ബാത്ത്ഷ പൊവ്വല്‍, നൂറുദ്ധീന്‍ ബെളിഞ്ച, അനസ് എതൃത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, സയ്യിദ് താഹാ തങ്ങള്‍, സവാദ് അംഗഡിമൊഗര്‍, നദീര്‍ കൊത്തിക്കാല്‍, റമീസ് ആറങ്ങാടി, നാസര്‍ ഇഡിയ, ബി.എം മുസ്തഫ, സിദ്ധീഖ് സന്തോഷ്‌നഗര്‍, ഹാരിസ് ബെദിര, റഹൂഫ് ബാവിക്കര, ഖാദര്‍ ആലൂര്‍, സലീല്‍ പടന്ന, വി.പി.പി ഷുഹൈബ്, എ.പി ഉമ്മര്‍, എല്‍.കെ ഇബ്രാഹിം, പാലാട്ട് ഇബ്രാഹിം, ഹംസ മുക്കൂട് പ്രസംഗിച്ചു.
Post a Comment
0 Comments