ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയാണ് മഅദനിയുടെ ഹര്‍ജി. ക്രിയാറ്റിന്‍ വര്‍ദ്ധിച്ചു നില്‍ക്കുന്നതിനാല്‍ വൃക്ക മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെ ചികിത്സ വേണ്ടിവരുന്ന സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. ഇത്രയും രോഗബാധിതനായ ഒരാള്‍ക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏര്‍പ്പെടുത്തരുതെന്നാണ് ആവശ്യം.
മൂന്നു മാസത്തോളം കേരളത്തില്‍ കഴിയാന്‍ സുപ്രീംകോടതി ഇളവ് നല്‍കിയെങ്കിലും പിതാവിനെ കാണാന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ മദനി അറിയിച്ചിട്ടുണ്ട്. തിരിച്ച് കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും മഅദനി സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.മൂന്നു മാസത്തോളം കേരളത്തില്‍ കഴിയാന്‍ സുപ്രീംകോടതി ഇളവ് നല്‍കിയെങ്കിലും സുരക്ഷാ ചെലവിനായി കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നു.
ഇതു താങ്ങാനാകാത്തതിനാല്‍ കഴിഞ്ഞ ജൂണ്‍ 26 നാണ് കേരളത്തിലേക്ക് മഅദനി വന്നത്. എന്നാല്‍ വിമാനമിറങ്ങി റോഡ് മാര്‍ഗം അന്‍വാര്‍ശേരിയിലേക്ക് പുറപ്പെട്ട ഉടന്‍ മഅദനിക്ക് ആരോഗ്യാനസ്ഥ മോസമായതിനാല്‍ ആശുപത്രിയില്‍ കഴിയേണ്ടതായി വന്നു. ജാമ്യവ്യവസ്ഥകള്‍ പാലിക്കേണ്ടതിനാല്‍ ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങുകയായിരുന്നു.
Post a Comment
0 Comments