പാലക്കാട്: മണ്ണാർക്കാട് താലൂക്കിൽ തിരുവിതാംകുന്നിൽ പൈനാപ്പിളിൽ വെച്ച പടക്കംപൊട്ടി കാട്ടാനകൊല്ലപ്പെട്ടത് ഏവരെയും വളരെയധികം വിഷമിപ്പിച്ചു ഒരു സംഭവം ആയിരുന്നു. മനുഷ്യന് മനസാക്ഷി തീരെ ഇല്ലാതെ ആയോ എന്ന രീതിയിൽ ആളുകൾ ഈ വിഷയം ഏറ്റെടുക്കുകയും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് അപ്പുറം ഈ ക്രൂരത ചർച്ച ആക്കുകയും ചെയ്തിരുന്നു. മിണ്ടാപ്രാണിയോടുള്ള മനുഷ്യന്റെ ഈ കൊടുംക്രൂരത ആളുകൾ ചർച്ച ചെയ്തപ്പോൾ അത് ഏറ്റെടുത്തവരിൽ പ്രമുഖർ ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സച്ചിനും കോഹ്‌ലിയും,രോഹിത്തും, പന്തുമൊക്കെ.
“ചങ്കുതകർന്നുപോയി എന്താണ് പറയേണ്ടത് എന്നറിയില്ല. എങ്ങനെയാണ് ഒരു മിണ്ടാപ്രാണിയോട് അതും ഗർഭണിയായ ഒരു ആനയോട് ഇങ്ങനെ ഒരു ക്രൂരത ചെയ്യാൻ തോന്നിയത്, കേരളത്തിൽ നിന്നുള്ള വാർത്തകൾ ഞെട്ടിപ്പിക്കുന്നത്.” ഇന്ത്യൻ വിക്കറ്റ് കീപ്പർ പന്ത് ആ സമയം പറഞ്ഞ അഭിപ്രായമാണ് ഇത്. “ഈ ക്രൂരത ചെയ്തത് ആരാണെങ്കിലും നല്ല ശിക്ഷ കൊടുക്കണം ” ഇതായിരുന്നു ഹർഭജൻ പറഞ്ഞത്. അങ്ങനെ ഓരോ താരങ്ങളും ആ സമയത്ത് മിണ്ടാപ്രാണിയായ ആ ആനയോട് ചെയ്ത ഈ ദ്രോഹത്തിന് എതിരെ പ്രതികരിച്ചു. ഇന്ത്യ എന്നല്ല ലോകം മുഴുവൻ ഈ സംഭവം ചർച്ച ആയി, ദൈവത്തിന്റെ സ്വന്തം നാടായ കേരളം നാണംകെട്ടു എന്ന് തന്നെ പറയാം.
ആനയോടുള്ള ഈ താരങ്ങളുടെ അനുകമ്പയും സ്നേഹം കലർന്ന വാക്കുകളും ഒകെ കാണുമ്പോൾ സാധാരണ മനുഷ്യർ വിചാരിക്കുന്ന ചില കാര്യങ്ങളുണ്ട്. സാമൂഹികമായി അല്ലെങ്കിൽ ഒരു ജനതയെ മുഴുവൻ ബാധിക്കുന്ന ഒരു പ്രശ്‌നം വന്നാൽ ഈ താരങ്ങൾ അവർക്ക് വേണ്ടിയും ശബ്‌ദിക്കുമെന്ന്. ലോകം മുഴുവൻ ആരാധകർ ഉള്ള ഈ താരങ്ങൾ ഒരു വിഷയത്തോടുള്ള പ്രതികരണം അറിയിക്കുമ്പോൾ അത് ജനശ്രദ്ധ നേടും. മിണ്ടാപ്രാണിയായ ആനക്ക് വേണ്ടി വാദിക്കുമ്പോൾ കാണിച്ച ആർജ്ജവും ഉത്സാഹവും മറ്റ് വിഷയങ്ങളിലും ഇവർ കാണിക്കുമെന്ന് വിചാരിച്ചവർക്ക് എന്നാൽ തെറ്റി .
രാജ്യം ഭരിക്കുന്ന പാർട്ടിക്ക് എതിരെ നിലനിൽക്കുന്ന പ്രശ്‌നത്തിൽ ഒരു വാക്ക് മിണ്ടണോ അവർ ചെയ്യുന്ന ഒരു തെറ്റ് അത് ചൂണ്ടികാണിക്കാനോ ഈ പ്രമുഖർക്ക് സാധിക്കുന്നില്ല. അധികാരത്തിൽ ഇരിക്കുന്നവരെ പ്രീതിപ്പെടുത്തി തങ്ങളുടെ കാര്യം സേഫ് ആക്കാൻ മാത്രം ശ്രമിക്കുന്ന രാഷ്ട്രീയ രീതിയാണ് പ്രമുഖർ പിന്തുടരുന്നത്. മണിപ്പൂരിൽ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു പ്രശ്‌നം നടന്നപ്പോൾ താരങ്ങളിൽ ഒരാൾ പോലും ആനയുടെ കാര്യത്തിൽ കാണിച്ച ആ സ്നേഹം കാണിക്കാത്തത് എന്തുകൊണ്ടാണ്? തങ്ങൾക്ക് ദ്രോഹം വരുന്ന ഒരു കാര്യവും പിൽക്കാലത്ത് സർക്കാരിൽ നിന്ന് ഉണ്ടാകരുത്. അതുകൊണ്ട് ഒന്നും മിണ്ടാതിരിക്കുന്നതാ നല്ലതെന്ന് ഓർത്ത് കാണും.
ട്വിറ്ററിലൂടെ മണിപ്പൂരിൽ രണ്ട് കുക്കി യുവതികളെ ഒരു എതിർ വിഭാഗത്തിൽപ്പെട്ട ആൾക്കൂട്ടം ക്രൂരമായി ലൈംഗീക അതിക്രമങ്ങൾക്ക് ഇരയാക്കുന്നതും നഗ്നരായി റോഡിലൂടെ നടത്തിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ പ്രതികരണങ്ങൾ വന്നിരുന്നു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽനിന്ന് 35 കിലോമീറ്റർ മാറി കാൻഗ്‌പോക്പി ജില്ലയിൽ മേയ് നാലിനാണു സംഭവം നടന്നതെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) പ്രതികരിച്ചു. സംഭവം നടക്കുന്ന ദിവസത്തിനു മുമ്പ് മെയ്‌തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ ഇവിടെ ഏറ്റുമുട്ടൽ നടത്തിയിരുന്നു.
Post a Comment
0 Comments