കാസര്‍കോട്: കാഞ്ഞങ്ങാട് 25ന് വൈകിട്ടുണ്ടായ യൂത്ത് ലീഗ് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കൂടി അറസ്റ്റിലായി. തെക്കേപ്പുറത്തെ നൗഷാദ് പി.എം (42), അജാനൂര്‍ ആറങ്ങാടിയിലെ സായസമീര്‍ (35), മറ്റൊരു പ്രായപൂര്‍ത്തിയാവാത്തയാള്‍ എന്നിവരാണ് പിടിയിലായത്. വിദ്വേഷ റാലിയിലെ മുദ്രാവാക്യം വിളിച്ചയാള്‍ ഉള്‍പ്പെടെ അഞ്ചു പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. അബ്ദുല്‍ സലാം (18), ശരീഫ് (38), ഹാശിര്‍ (25), പിഎച്ച് അയ്യൂബ് (45), പി മുഹമ്മദ് കുഞ്ഞി (55) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകളാണ് ചുമത്തിയത്. ഇവരെ റിമാന്റ് ചെയ്തു.
റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ ചെയ്തവര്‍ക്കെതിരെ കാസര്‍കോട് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റാലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും നിരവധി പേര്‍ ഇതുമായി ബന്ധപ്പെട്ട് പ്രകോപനപരമായ കമന്റുകളും നടത്തിയിരുന്നു. ആകെ അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐപിസി 153 പ്രകാരം ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടി പ്രകോപനമെന്ന വകുപ്പിലാണ് അഞ്ചു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജില്ലയ്ക്ക് അകത്ത് നിന്നും പുറത്തു നിന്നുള്ളവര്‍ പ്രതികളാണ്. നാട്ടില്‍ സമാധാനാന്തരീക്ഷത്തില്‍ കഴിയുന്ന ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭംഗം ഉണ്ടാകുകയും ജനങ്ങളില്‍ ഭയം ജനിപ്പിക്കുകയും അതുവഴി സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്ന അറിവോടെ പോസ്റ്റ് ചെയ്യുകയും ചെയ്തു എന്നതാണ് കുറ്റം.
Post a Comment
0 Comments