Type Here to Get Search Results !

Bottom Ad

കാറില്‍ കടത്തിയ 1.3 കിലോഗ്രാം കഞ്ചാവുമായി മുന്‍ ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍


കാഞ്ഞങ്ങാട്: കാറില്‍ കടത്തിയ കഞ്ചാവുമായി മുന്‍ ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മനോജ് തോമസ് (43) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായിരുന്നു ലഹരിവേട്ട. ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെപി ഷൈന്‍, എസ്‌ഐ സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി ദേശീയ പാതയില്‍ ക്രൈസ്റ്റ് സ്‌കൂളിന് സമീപം നടത്തിയ പരിശോധനയിലാണ് കെഎല്‍ 13 എഎന്‍ 5205 നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന 1.3 കിലോ കഞ്ചാവുമായി മനോജിനെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘത്തില്‍ രജീഷ് മനു, ജ്യോതിഷ്, എന്നിവരും ഉണ്ടായിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad