തിരുവനന്തപുരം: ഏകസിവില്‍കോഡ് ഭരണഘടനയില്‍ ഉള്ളതാണെന്നും എന്നാല്‍ അതു നടപ്പാക്കുന്നതിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക ചുറ്റപാട് വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇഎംഎസ് ഇക്കാര്യത്തില്‍ പറഞ്ഞത് ശരിയാണെന്നും വിമര്‍ശകര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിയാണ് സംസാരിക്കുന്നതെന്നും ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. ഭരണഘടനാപരമായിട്ട് തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് ഏക സിവില്‍ കോഡിനെ കുറിച്ചുള്ള കാഴ്ചപ്പാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്നാല്‍ ഏക സിവില്‍ കോഡിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക ജീവിതം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഎംഎസ് ഇക്കാര്യത്തില്‍ പറഞ്ഞത് കൃത്യമാണെന്നും വിമര്‍ശകര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്താണ് സംസാരിക്കുന്നതെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'ഭരണഘടനാപരമായിട്ട് തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് ഏകസിവില്‍ കോഡിനെ കുറിച്ചുള്ള കാഴ്ചപ്പാട്. എന്നാല്‍ അതിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക പരിസരം രാജ്യത്ത് വേണം. അതില്ലാത്തതിടത്തോളും കാലം ഇതു നടപ്പാക്കാന്‍ കഴിയില്ല. അതാണ് ഇഎംഎസും പറഞ്ഞത്. ഇഎംഎസ് പറഞ്ഞത് കൃത്യമാണ്. ഏകസിവില്‍ കോഡിലേക്കെത്താനുതകുന്ന രീതിയിലുള്ള വിവിധ ജാതി മതവിഭാഗങ്ങളിലുള്ള സ്ത്രീ പരുഷ സമത്വത്തെ കുറിച്ചുള്‍പ്പടെ വളരെ ഗൗരവമായ ചര്‍ച്ച ഇന്ത്യയില്‍ നടക്കണം. ഇന്നത്തെ പരിസ്ഥിതിയില്‍ ഏക സിവില്‍കോഡ് നടപ്പാലാക്കാനാകില്ല എന്നതാണ് പൊതുവായ നിലപാട്: എം.വി ഗോവിന്ദന്‍ പറഞ്ഞു.
Post a Comment
0 Comments