മണിപ്പൂര്‍: രണ്ടു യുവതികളെ നഗ്‌നരാക്കി നടത്തി ലൈംഗിക പീഡനത്തിനിരയാക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്തുവന്ന സാഹചര്യത്തില്‍ ട്വിറ്ററിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. സാമൂഹിക മാധ്യമമായ ട്വിറ്ററിലൂടെ വീഡിയോ പ്രചരിച്ചതോടെയാണ് മണിപ്പൂരില്‍ രണ്ട് മാസം മുമ്പ് നടന്ന ക്രൂരമായ അതിക്രമം പുറംലോകം അറിഞ്ഞത്. മേയ് 4ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ജൂലൈ 19ന് ലോകത്തിന് മുന്നിലെത്തിയത്.
ക്രമസമാധാന നില തകര്‍ക്കാന്‍ വീഡിയോ കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ട്വിറ്ററിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ട്വിറ്ററിലൂടെ മണിപ്പൂരില്‍ രണ്ട് കുക്കി യുവതികളെ ഒരു എതിര്‍ വിഭാഗത്തില്‍പ്പെട്ട ആള്‍ക്കൂട്ടം ക്രൂരമായി ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നതും നഗ്‌നരായി റോഡിലൂടെ നടത്തിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍നിന്ന് 35 കിലോമീറ്റര്‍ മാറി കാന്‍ഗ്പോക്പി ജില്ലയില്‍ മേയ് നാലിനാണു സംഭവം നടന്നതെന്ന് ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐടിഎല്‍എഫ്) പ്രതികരിച്ചു. സംഭവം നടക്കുന്ന ദിവസത്തിനു മുമ്പ്് മെയ്തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. വസ്ത്രം ഊരിക്കളഞ്ഞില്ലെങ്കില്‍ കൊന്നുകളയുമെന്ന് ആക്രോശിച്ചാണ് കുക്കി സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിച്ചത്. നഗ്നരായ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് ആള്‍ക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണു പ്രചരിക്കുന്ന വിഡിയോയിലുള്ളത്. മെയ്തെയ് വിഭാഗത്തില്‍പ്പെട്ടവരുടെ കൂട്ടമാണിതെന്ന് ഐടിഎല്‍എഫ് ആരോപിച്ചു.
യുവതികള്‍ രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചിട്ടും അക്രമികള്‍ അവരെ ഉപദ്രവിക്കുന്നത് വീഡിയോയില്‍ കാണാമെന്ന് ഐടിഎല്‍എഫ് നേതാക്കള്‍ പറയുന്നു. രണ്ട് മാസം മുമ്പ് നടന്ന സംഭവം വീഡിയോ പുറത്തുവന്നതോടെ പോലീസ് അന്വേഷിക്കുകയാണ്. ദേശീയ വനിതാകമ്മിഷനും ദേശീയ പട്ടികവര്‍ഗ കമ്മിഷനും അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു. മണിപ്പൂരില്‍ കലാപം തുടങ്ങിയത് മേയ് 3ന് ആണ്. മേയ് നാലിനാണ് യുവതികളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിയത്. മേയ് നാലിനാണ് ബിജെപി സര്‍ക്കാര്‍ ഇവിടുത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചത്.
Post a Comment
0 Comments