Type Here to Get Search Results !

Bottom Ad

ജയരാജന് പിന്നാലെ 'പോഷക കള്ള്' പ്രയോഗവുമായി മുഖ്യമന്ത്രിയും; 'ഇളം കള്ള് നല്ല രീതിയില്‍ കൊടുത്താല്‍ പോഷക സമൃദ്ധം


തിരുവനന്തപുരം: ഇളംകള്ള് നല്ലരീതിയില്‍ കൊടുത്താല്‍ അത് ഏറ്റവും പോഷക സമൃദ്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ നാടിനും ആ നാടിന്റേതായ സ്വന്തം ചില മദ്യങ്ങളുണ്ടെന്നും അതില്‍പ്പെട്ടതാണ് കേരളത്തിന് കള്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തെക്കുറിച്ച് വ്യാപകമായ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സിപിഎം നേതാക്കള്‍ കള്ള് സംബന്ധിച്ച് പ്രതികരണങ്ങളുമായി പല വേദികളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. കള്ള് മദ്യമല്ലെന്നും പോഷകാഹാര വസ്തുവാണെന്നും കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാന്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് കള്ള് പോഷക സമൃദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം. കണ്ണൂരില്‍ പാട്യം ഗോപാലന്‍ പഠനഗവേഷണ കേന്ദ്രവും കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് കള്ളിനെ കുറിച്ചും മദ്യനയത്തെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad