കണ്ണൂര്‍: തലശ്ശേരിയില്‍ പനി ബാധിച്ചു ഒമ്പതു വയസുകാരി മരിച്ചു. തലശേരി ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ ഒമ്പത് വയസുകാരിയായ മകളാണ് അസ്‌ക സോയ. വെള്ളിയാഴ്ച രാത്രിയാണ് ജനറല്‍ ആശുപത്രി ബേബിവാര്‍ഡില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോടേക്ക് മാറ്റി. ആംബുലന്‍സില്‍ വടകര എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററില്‍ പുലര്‍ച്ചെ 5 മണിയോടെയാണ് മരണം. എച്ച്വണ്‍ എന്‍വണ്‍ പനിയാണെന്ന് സംശയിക്കുന്നു. പനി ബാധിച്ച് വ്യാഴാഴ്ച ഒപിയില്‍ ചികിത്സ തേടിയിരുന്നു. അമ്മയോടൊപ്പം നടന്നാണ് വെള്ളിയാഴ്ച ആശുപത്രിയിലെത്തിയത്. ജനിഷ എട്ടു മാസമായി തലശേരിയിലെത്തിയിട്ട്. വാടക വീട്ടിലാണ് താമസം. പിതാവ്: മുഹമ്മദ് അഷറഫ്. ഒരു സഹോദരനുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
Post a Comment
0 Comments