ന്യൂയോര്‍ക്ക്: കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് യുഎസ് സൂപ്പര്‍ മോഡല്‍ ജീജി ഹദിദ് കീമാന്‍ ഐലന്റില്‍ അറസ്റ്റില്‍. ദ്വീപിലെ ഓവന്‍ റോബര്‍ട്‌സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജൂലൈ പത്തിനാണ് ഇവര്‍ അറസ്റ്റിലായത്. സ്വകാര്യ ജെറ്റില്‍ സുഹൃത്തിനൊപ്പമാണ് മോഡല്‍ ദ്വീപിലെത്തിയത്. ആയിരം രൂപ പിഴ നല്‍കി ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഹദിദിന്റെ ലഗേജില്‍നിന്ന് കഞ്ചാവും അതുപയോഗിക്കുന്ന പാത്രങ്ങളും കണ്ടെത്തുകയായിരുന്നു എന്ന് പ്രദേശിക പത്രമായ കീമെന്‍ മാള്‍ റോഡ് റിപ്പോര്‍ട്ടു ചെയ്തു.
അറസ്റ്റു ചെയത ഇരുവരെയും പ്രിസണര്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. ഇവിടെ നിന്നാണ് ജാമ്യത്തില്‍ വിട്ടയച്ചത്. മെഡിക്കല്‍ ലൈസന്‍സോടെ ന്യൂയോര്‍ക്കില്‍ നിന്ന് നിയമപരമായി വാങ്ങിയതാണ് കഞ്ചാവെന്ന് അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. 2017 മുതല്‍ മെഡിക്കല്‍ ആവശ്യത്തിന് കഞ്ചാവ് ഉപയോഗം അനുമതിയുള്ള സ്ഥലമാണ് കരീബിയന്‍ ഐലന്റായ ഗ്രാന്‍ഡ് കീമാന്‍. വിട്ടയച്ചിന് പിന്നാലെ ദ്വീപില്‍നിന്നുള്ള ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാം വഴി പങ്കുവച്ചിട്ടുണ്ട്. All's well that ends well എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.
Post a Comment
0 Comments