കാസര്‍കോട്: ഏപ്രിലില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എംഡിഎം.എയുമായി നാല് പേരെ പിടികൂടിയ കേസില്‍ മറ്റൊരു പ്രതിയായ നൈജീരിയന്‍ സ്വദേശിയെ ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന അറിയിച്ചു. ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാര്‍, സിഐ യുപി വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ ബംഗളൂരുവില്‍ നിന്ന് പിടി
കൂടിയത്. നേരത്തെ പിടികൂടിയവരില്‍ നിന്ന് ലഭിച്ച വിവര ത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നൈജീരിയന്‍ സ്വദേ ശിയായ മോന്‍സസ് മോന്‍ഡെ (37) ആണ് അറസ്റ്റിലായത്. ഇയാളാണ് ബംഗളൂരുവില്‍ നിന്ന് മറ്റ് നാല് പേര്‍ക്ക് മയക്കു മരുന്ന് കൈമാറുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇയാളുടെ ഒരു വാട്സ് ആപ്പ് നമ്പര്‍ മാത്രമെ പൊലീസിന് ശേഖരിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയന്‍ സ്വദേശി പിടിയിലായത്. ഏപ്രില്‍ 22നാണ് 153 ഗ്രാം എംഡിഎം.എയുമായി ചട്ടഞ്ചാലിലെ അബൂബക്കര്‍ (37), ഭാര്യ ആമിന അസ്റ (23), കര്‍ണാടക സ്വദേശികളായ വാസിം (32),സൂരജ് (31) എന്നിവരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
Post a Comment
0 Comments