കാസര്‍കോട്: സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. അംഗഡിമൊഗര്‍ ജിഎച്ച്എസ്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആഇശത് മിന്‍ഹ (11)യാണ് മരിച്ചത്. അംഗഡിമൊഗറിലെ ബി.എം യൂസുഫ്- ഫാത്തിമത് സൈനബ് ദമ്പതികളുടെ മകളാണ്. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. മരം മുറിച്ചുനീക്കി വിദ്യാര്‍ഥിനിയെ ഉടന്‍ പുറത്തെടുത്ത് കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്‌കൂളിന് സമീപത്തെ അപകടാവസ്ഥയിലായ മരം മുറിച്ചുനീക്കുന്നതില്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
17:30:00
0
കാസര്‍കോട്: സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. അംഗഡിമൊഗര്‍ ജിഎച്ച്എസ്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആഇശത് മിന്‍ഹ (11)യാണ് മരിച്ചത്. അംഗഡിമൊഗറിലെ ബി.എം യൂസുഫ്- ഫാത്തിമത് സൈനബ് ദമ്പതികളുടെ മകളാണ്. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. മരം മുറിച്ചുനീക്കി വിദ്യാര്‍ഥിനിയെ ഉടന്‍ പുറത്തെടുത്ത് കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്‌കൂളിന് സമീപത്തെ അപകടാവസ്ഥയിലായ മരം മുറിച്ചുനീക്കുന്നതില്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
Tags
Post a Comment
0 Comments